Sunday, September 20, 2020
The Last Book Mark
ഓർമ്മകളുറങ്ങാത്ത അക്ഷരങ്ങളുടെ ചൂളം വിളിയിൽ കാതോർത്തിരുന്നാൽ
ഒരു വലിയ ആരവം കേൾക്കാം ഞാനും നീയുമല്ല നമ്മുക്കു മുന്നെ നടന്നവരുടെ സ്വപ്നങ്ങളും സൗഹൃങ്ങളുമെല്ലാം.....
ഒരു പിടയലോടെ ആ പുറം താളുകളിൽ പുനർജനിക്കുന്നു........
ആളൊഴിഞ്ഞ മേശയിലേക്ക് പുറം ചാരി അവർ കിശുകുശുക്കുന്നതാരോടാണ് .........
മഴ ആട്ടി അടച്ച ജനൽ പാളികളും പുസ്തകങ്ങളും എഴുത്തുകാരുമെല്ലാം ചെവികൊടുക്കുന്ന ആ ഓർമ്മയാകുവാൻ എനിക്കും കൊതിയാവുന്നു മൃതി അടഞ്ഞാലും പറഞ്ഞു തീരാത്ത സ്മൃതികളുള്ള ഒരു ചിത്രമായി അവിടെ എവിടെയെങ്കിലും മരിച്ചു വീഴണം പുഴു അരിക്കണം .....
ആദ്യം എഴുതിയ പ്രേമലേഖനം🖤
To my dearest Librarian ❣️
കഥയുടെ അവസാനം ആ വിരലുകളിലെ ചുവപ്പ് പുസ്തകങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് ഇരച്ച് കയറിയെക്കാം പക്ഷേ മറിച്ചു വായന അസാദ്യമായ സ്വപ്നങ്ങൾ ഉള്ളിലൊതുക്കി തൽക്കാലം നമ്മുക്കി രാത്രി അക്ഷരങ്ങൾകുള്ളിൽ ചുരുണ്ടുകൂടാം എന്നിട്ടാരുമറിയാതെ പ്രണയികാം
By Your Fevarate Book 📙
❤️❤️
ആളൊഴിഞ്ഞ വായനശാല ബഞ്ചുകൾ,,,,
ഒരു കാറ്റത്ത് പറന്നകലുന്ന പുസ്തക താളുകൾക്ക് അകംമ്പടിയായ്
ആ ബഞ്ചുകളിൽ ചേർന്നിരുന്ന് പറഞ്ഞു തീർത്ത നാട്ടുവർത്തമാനം ഇന്നലെയുടെ സംസ്ക്കാരമായിരിന്നു
ഒരു വട്ട മേശക്ക് ഒപ്പമിരുന്ന് പതിനാറ് വയസ്സുകാരനും അറുപത് വയസ്സുകാരും തമ്മിൽ അഭിപ്രായം പറയാനും ഉൾകൊള്ളുവാനും ഇടം നൽകിയ മനസ്സുകളുടെ ലോകം
നാളെയിലേക്ക് കാൽവയ്യ്ക്കുന്ന യൗവ്വനം
കാണാതെ പോവരുത്
നിശബ്ദതയിലും ആയിരം യുഗങ്ങളുടെ കഥ പറയുന്ന നാട്ടിൻ പുറങ്ങളിലെ വായനശാലകൾ
ഹൃദയം പോലെ ഒരിടം ❣️
ഒരുപക്ഷേ ഈ കാണുന്ന പുസ്തകങ്ങളിൽ ഉള്ളതിനേക്കാൾ ഏറെ
കഥയും കഥാപാത്രങ്ങളും പ്രണയവും എല്ലാം അനുഭവിച്ചവർ ആകും ഈ പഴഞ്ചൻ അലമാരകൾ
ഒച്ചയില്ലാതെ പൊട്ടിച്ചിരിക്കാനും
നിശ്ബ്ദമായി പ്രണയിക്കാനും നമ്മേ പഠിപ്പിച്ച
വായനശാലക്ക് ❤️❤️❤️
ഇവിടുത്തെ ഓരോ മുക്കിലും മൂലയിലും നമ്മുടെ സൗഹൃദത്തിന്റെ വിരൾ പാടുകൾ ഉണ്ടാവും
എത്ര വായിച്ചാലും മടുക്കാത്ത
മനസ്സ് തന്ന ഒരു ഇടം
ഹൃദയം പോലെ ഒരിടം ❣️LIBRARY ❣️
പുഞ്ചിരികൾ💜
ഇരുപതാം തിയതി വൈകിട്ട് ലൈബ്രറിയുടെ ജനാലകൾ അടയ്ക്കുമ്പോൾ പ്രതീക്ഷിക്കാതെയാണ് ഇത്ര ഏറെ സുന്ദരമായ ചിരികൾ കണ്ണിൽ പെടുന്നത് കാര്യഗൗരവക്കാരായ...
-
നീണ്ട ഏഴ് ദിവസം എടുക്കേണ്ട വന്നു അയാൾക്ക് ഒരു മറുപടി നൽകാൻ പെയ്യ്ത് തോർന്ന മഴയുടെ ഭാരം താങ്ങാനാവാതെ ശിഖരങ്ങൾ ഒരു കാറ്റിനു കാതോർത്തു പക്ഷേ ...
-
ഇരുപതാം തിയതി വൈകിട്ട് ലൈബ്രറിയുടെ ജനാലകൾ അടയ്ക്കുമ്പോൾ പ്രതീക്ഷിക്കാതെയാണ് ഇത്ര ഏറെ സുന്ദരമായ ചിരികൾ കണ്ണിൽ പെടുന്നത് കാര്യഗൗരവക്കാരായ...



