നീണ്ട ഏഴ് ദിവസം എടുക്കേണ്ട വന്നു അയാൾക്ക് ഒരു മറുപടി നൽകാൻ പെയ്യ്ത് തോർന്ന മഴയുടെ ഭാരം താങ്ങാനാവാതെ ശിഖരങ്ങൾ ഒരു കാറ്റിനു കാതോർത്തു പക്ഷേ അയാളിലത് തെല്ലൊന്നുമല്ലാത്ത ആവേശം പടർത്തി ഏതോ വലിയ വകതിരിവു പിടിച്ച വാസ്തുശിൽപിയാവും ഈ പ്രപഞ്ചം സൃഷ്ട്ടിച്ചിട്ടുണ്ടാവുക എന്ന് അഭിരാമിക്ക് തോന്നി അല്ലങ്കിൽ എന്തിനാണ് താൻ ഇത്രമേൽ കാത്തിരുന്നത്, അവൾ പതിയെ നടന്നു ചില വരാന്തകൾക്ക് മാത്രം അറിയാവുന്ന കഥകളുണ്ട്................
ലൈബ്രറിയുടെ ജനാലകൾ തുറന്ന് നീളൻ വരാന്തയുടെ നടുവിൽ ആരോ ഉപേക്ഷിച്ചു പോയ ഇരിപ്പിടത്തിൽ നോക്കി വെറുതെ പിറുപിറുത്തശേഷം അഭിരാമി വീണ്ടും ആ മനുഷ്യനെ ഓർത്തു അനുകരണ സാദ്യമല്ലാത്ത ഒരു മനുഷ്യൻ!!
ഓർത്ത് എടുക്കും മുന്നെ സ്റ്റുഡൻസിൻ്റെ നിർബന്ധത്തിനു വഴങ്ങി Farewell പ്രൊഗ്രാം കൂടൻ പോയി ഒരു ക്യാബസ് കാലഘട്ടം കൂടി അവസാനിക്കുന്നു നല്ല മഴക്കാറിരിണ്ടുവന്നു
ഭൂതകാലം വെടിഞ്ഞ് വരാന്തകൾ നീളെ വർത്തമാനത്തിൻ്റെ മഴ ചാറ്റലുകൾ വീണു.
ഇടക്ക് തന്നെ കൊട്ടി വിളിച്ചു യാത്ര ചോദിച്ച വിദ്യാർത്ഥികളോട് തമ്മിൽ ഒന്നു പൂഞ്ചിരിക്കുവാൻ മാത്രം ആവിശപ്പെട്ടിട്ട് അഭിരാമി തിരിഞ്ഞ് നടന്നു
അയാളിലേതുപോലെ
ആ പൊടിമീശക്കാരൻ പയ്യൻ അവൻ്റെ സുഹൃത്തിനെ നോക്കി പുഞ്ചിരിച്ചു
അഭിരാമി ആ കുട്ടികളോട് ഒന്നും മിണ്ടിയില്ല ക്ലാസ്സ് തീരുന്ന അവസാന നിമിഷം ഒന്നു സംസാരിക്കുവാൻ പോലും കൂട്ടാക്കാതെ അഭിരാമി തിരികെ ഡിപ്പാർട്ട് മെൻ്റിലേക്ക് പോയി പക്ഷേ വരാന്ത വിട്ട് കോളേജ് കവാടം കടക്കും മുന്നേ അഭിരാമി ആ കുട്ടികളോട് ഒരിക്കൽ കൂടി ഒന്ന് പുഞ്ചിരിക്കുവാൻ ആവിശപ്പെട്ടു എന്തിൻ എന്ന് ചോദിച്ചപ്പോൾ വെറുതെ എന്ന് പറഞ്ഞ് അവൾ നടന്നു പോയി
ഇന്നോളം താന് ഹൃദയം കൊണ്ട ഒരു പുഞ്ചിരിയെ ഉള്ളിലുള്ളു അത് അയാളുടെയാണ് മയാതെ കാത്ത നിമിഷത്തിൽ എന്ന പോലെ പുനർജനിക്കുവാൻ നമുക്ക് ഒരു പുഞ്ചിരിയുടെ ഓർമ്മയുണ്ടാവട്ടെ...............
ഒരു പക്ഷേ ഹൈസ്ക്കൂൾ കാലം തൊട്ട് മലയാളി പെൺക്കുട്ടികൾക്ക് കൈമോശം വന്നു പോകുന്ന ഒന്നാണത് ഇത് ഏതെങ്കിലും പരിചയം ഉള്ളവരേ അല്ലങ്കിൽ തനിക്ക് അത്രയും സെയിഫ് ആയ ഒരിടം അല്ലാതെ അവർ ഒരു അപരിചിതനെ കണ്ടാൽ പുഞ്ചിരിക്കറില്ല പക്ഷേ അവനാണ് കാണുന്നവരേ എക്കയും ചിരിച്ച് കാട്ടുവാൻ നിർബന്ധിച്ചിട്ട് മാറ്റ് ഒരു സൈഡിൽ മാറി നിൽക്കാറുണ്ടാവുക,
അഭിരാമി വീണ്ടും ആ പഴഞ്ചൻ ബഞ്ചിലേക്ക് നീങ്ങി ചുമന്ന് മടുത്ത ബുക്കുകൾ ബാഗോടെ താഴെയിറക്കി ഇറക്കി കൊല്ലമിത്ര ആയിട്ടും കൈയിൽ ഒതുങ്ങാത്ത പ്രാങ്ങ്ചിങ്ങിൻ്റെ ബുക്ക് മാറോട് ചേർത്തു അല്ലങ്കിലും പേജുകളുടെ എണ്ണം കൊണ്ട് ഫ്രാങ്ങ് ചിങ്ങിൻ്റെ ബുക്കുകൾ ഞങ്ങളുടെ പ്രണയത്തെ എന്നും പരിഭോഷിപ്പിച്ചിട്ടെ ഉള്ളു എന്തിൻ ഒരു പ്രൊഭഷണൽ യുക്തിക്കും നിരക്കാത്ത വിധം ആ പാവം പിടിച്ച ഇംഗ്ലീഷ് ആർക്കിടെക്ക്റ്റിൻ്റെ ബുക്കിൻ്റെ മറപിടിച്ചും ബുക്കുകൾ നിറെയെയും ചുംബനങ്ങൾ നിറച്ച് ഞാൻ ഋതുവിൻ സമ്മാനിച്ചിട്ടുണ്ട് പിന്നീട് ഒരിക്കൽ ലൈബ്രറി ബുക്കുകൾ തിരികെ നൽകണമെന്നായപ്പോൾ നഷ്ട്ടപ്പെട്ടു എന്ന് കളവ് പറഞ്ഞ് ആ ബുക്കിൻ്റെ മൂന്നിരട്ടി വില നൽകി ഈ ബുക്ക് കൈലേക്ക് എന്നന്നേക്കുമായി ചേർക്കുമ്പോൾ ഒരു ജീവൻ ഇരട്ടിച്ചു കിട്ടിയ സന്തോഷമായിരിന്നു ഞങ്ങളിൽ
അങ്ങനെ പിടിക്കപ്പെടാതെ പോയ ഒരു പറ്റം കളവുകളുടെ ചുരുളഴിക്കുന്നത് ഈ വയസ്സൻ ബഞ്ചിലിരുന്നായിരിന്നു ,ഓരോ വട്ടവും ക്യാബസിലെ ഇടങ്ങൾ മാറി മാറി പരീഷിച്ച് വീണ്ടും തിരികെ ഈ വയസൻ ബഞ്ചിൽ വന്നിരിക്കുമ്പോഴെല്ലാം ഞങ്ങൾക്കിടയിൽ നില നിന്നിരുന്ന അല്ലങ്കിൽ ഋതു എന്നും വാശിപ്പിടിച്ചിരിന്ന യുക്തിയും അതു തന്നെ ആയിരിന്നു !!!! ഇഷ്ട്ടങ്ങളിൽ മാത്രമല്ല മറവിക്ക് വിട്ട് കൊടുക്കാത്ത ഇരിപ്പിടങ്ങളിലാണ് നമ്മുടെ മനസുകൾ പുനർജനിക്കുന്നത് ,സ്വപ്നങ്ങളും
നാം കണ്ടത്തേണ്ടതും അതാണ്
................. .......... .............. .............. ..............
സ്വപ്നങ്ങൾ പിറക്കുന്നതും കുടിയിരിക്കുന്നതും ആത്മാവിലും മനുഷ്യനിലും മാത്രല്ല ഇടങ്ങളിലാണ് അത്രമേൽ ഹൃദയം കൊണ്ട നിമിഷങ്ങളുടെ നിഴൽ വീണ ഇരിപ്പിടങ്ങളിൽ
No comments:
Post a Comment