Sunday, September 20, 2020

ആദ്യം എഴുതിയ പ്രേമലേഖനം🖤


 To my dearest Librarian ❣️

കഥയുടെ അവസാനം ആ വിരലുകളിലെ ചുവപ്പ് പുസ്തകങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് ഇരച്ച് കയറിയെക്കാം പക്ഷേ മറിച്ചു വായന അസാദ്യമായ സ്വപ്നങ്ങൾ ഉള്ളിലൊതുക്കി തൽക്കാലം നമ്മുക്കി രാത്രി അക്ഷരങ്ങൾകുള്ളിൽ ചുരുണ്ടുകൂടാം എന്നിട്ടാരുമറിയാതെ പ്രണയികാം

                           By Your Fevarate Book 📙 


❤️❤️

  



ആളൊഴിഞ്ഞ വായനശാല ബഞ്ചുകൾ,,,,

ഒരു കാറ്റത്ത് പറന്നകലുന്ന പുസ്തക താളുകൾക്ക് അകംമ്പടിയായ് 

ആ ബഞ്ചുകളിൽ ചേർന്നിരുന്ന് പറഞ്ഞു തീർത്ത നാട്ടുവർത്തമാനം ഇന്നലെയുടെ സംസ്ക്കാരമായിരിന്നു 

ഒരു വട്ട മേശക്ക് ഒപ്പമിരുന്ന് പതിനാറ് വയസ്സുകാരനും അറുപത് വയസ്സുകാരും  തമ്മിൽ അഭിപ്രായം പറയാനും ഉൾകൊള്ളുവാനും ഇടം നൽകിയ  മനസ്സുകളുടെ ലോകം 

നാളെയിലേക്ക് കാൽവയ്യ്ക്കുന്ന യൗവ്വനം

കാണാതെ പോവരുത് 

നിശബ്ദതയിലും ആയിരം യുഗങ്ങളുടെ കഥ പറയുന്ന നാട്ടിൻ പുറങ്ങളിലെ വായനശാലകൾ 


 

 

ഹൃദയം പോലെ ഒരിടം ❣️


ഒരുപക്ഷേ ഈ കാണുന്ന പുസ്തകങ്ങളിൽ ഉള്ളതിനേക്കാൾ  ഏറെ 

കഥയും കഥാപാത്രങ്ങളും പ്രണയവും  എല്ലാം അനുഭവിച്ചവർ ആകും ഈ പഴഞ്ചൻ അലമാരകൾ

ഒച്ചയില്ലാതെ പൊട്ടിച്ചിരിക്കാനും 

നിശ്ബ്ദമായി  പ്രണയിക്കാനും നമ്മേ പഠിപ്പിച്ച

വായനശാലക്ക് ❤️❤️❤️ 

ഇവിടുത്തെ  ഓരോ മുക്കിലും  മൂലയിലും നമ്മുടെ സൗഹൃദത്തിന്റെ വിരൾ പാടുകൾ ഉണ്ടാവും 

എത്ര  വായിച്ചാലും മടുക്കാത്ത 

മനസ്സ്  തന്ന ഒരു ഇടം  

ഹൃദയം പോലെ ഒരിടം ❣️LIBRARY ❣️

Monday, July 13, 2020

❣️


 പൊടി പിടിച്ച വായനശാലയുടെ പഴഞ്ചൻ അലമാരയിൽ ചാരി നമ്മുക്ക് ഒരു മഴ കൊള്ളണം ഒരിക്കലും അവസാനിക്കാത്ത ഓർമ്മകളുടെ പെരുമഴ

പുഞ്ചിരികൾ💜

  ഇരുപതാം തിയതി വൈകിട്ട് ലൈബ്രറിയുടെ ജനാലകൾ അടയ്ക്കുമ്പോൾ പ്രതീക്ഷിക്കാതെയാണ്   ഇത്ര ഏറെ സുന്ദരമായ  ചിരികൾ കണ്ണിൽ പെടുന്നത് കാര്യഗൗരവക്കാരായ...