ഇഷ്ട്ടങ്ങൾക്കനുസരിച്ച് കഥയും കവിതയും.......
നിങ്ങൾക്കാലോകം തുറന്നു തന്ന ഒരാൾ
ആ പുസ്തക കെട്ടുകൾക്കിടയിൽ നിങ്ങൾ എന്നും മറക്കുന്ന ഒരാൾ
അയാളുടെ പേരാണ്
ലൈബ്രേറിയൻ ❣❣❣
നിങ്ങൾക്കാലോകം തുറന്നു തന്ന ഒരാൾ
ആ പുസ്തക കെട്ടുകൾക്കിടയിൽ നിങ്ങൾ എന്നും മറക്കുന്ന ഒരാൾ
അയാളുടെ പേരാണ്
ലൈബ്രേറിയൻ ❣❣❣
തമ്മിൽ ഒരുമിച്ച് വായിച്ച് തീർത്ത നോവലുകൾ വീണ്ടും വീണ്ടും മറിച്ച് അവൾ കോഫീബ്രെയിക്കിന്റെ ഇടവേളകളിൽ മാത്രം ജീവൻ പകർന്ന് കിട്ടുന്ന കഥകളേക്കുറച്ച് 'ചിന്തിച്ചു' ഇൻഫോസിസ്സിലെ ' ലാപ് ടോപ്പിൽ നിന്ന് കമ്പിനി വക കണ്ണ് പറിച്ച് എടുത്ത് മുറികൂട്ടിയും ഓർത്ത് എടുത്തും വായിക്കുന്ന കഥകളിൽ ഏറെയും അവന്റെ മുഖവും, അവൻ സമ്മാനിച്ച കൗതുകം നിറഞ്ഞ ചിരിയുമെല്ലാമാണ് കടന്നു വരാർ
ചില കഥാപാത്രങ്ങൾ അങ്ങനാണ് നാം എത്ര മറന്നാലും നമ്മുടേതായ എല്ലാ ചുറ്റുപാടിലും സംഭവങ്ങളിലും ചെറുതായ് എങ്കിലും അവരങ്ങനെ ഇഴകി ചേർന്ന് കിടക്കും
ഇവിടെയെന്നല്ല എവിടയും ഇയാളിലെന്നല്ല, ഇന്നലെ ഇതുവഴി കടന്നു പോയവരിൽ ഒക്കെയും
കഥകളുടെ കൂട്ടുകാരന്
വായനശാലയുടെ സൂക്ഷിപ്പ്കാർക്ക് ❣️
അനുഭവങ്ങൾ ഓരോന്ന് കൂട്ടി കൂട്ടി മനസ്സ് ഒരു പുസ്തകമാക്കുന്നവരുണ്ട്
ഒരിക്കലും അവസാനിക്കാത്ത കടങ്കഥ പോലെ കടന്ന് വന്ന് നമ്മളിൽ വായിച്ച് അവസാനിപ്പിക്കുവാനും വേണ്ടന്നു വെയ്ക്കുവാനും പറ്റാത്ത ചിലർ!!!!!!!!
ഓർമകൾ അല്ലങ്കിൽ അതിലേറെ പ്രാദാന്യമുള്ള ഒരു നിമിഷം പകർന്ന് നൽകി ഒരു കൂസലും ഇല്ലാതെ കടന്നു പോകുന്ന ചിലർ!!!!
വായിച്ച് കടന്നു പോയിട്ടും വീണ്ടും നമ്മെ ഓർത്ത് എടുപ്പുകൾക്ക് പ്രരിപ്പിക്കുന്ന പുസ്തകങ്ങൾ പോലെ 💓 ചിലർ🖤
ഇരുപതാം തിയതി വൈകിട്ട് ലൈബ്രറിയുടെ ജനാലകൾ അടയ്ക്കുമ്പോൾ പ്രതീക്ഷിക്കാതെയാണ് ഇത്ര ഏറെ സുന്ദരമായ ചിരികൾ കണ്ണിൽ പെടുന്നത് കാര്യഗൗരവക്കാരായ...