Friday, July 22, 2022

പുഞ്ചിരികൾ💜

 

ഇരുപതാം തിയതി വൈകിട്ട് ലൈബ്രറിയുടെ ജനാലകൾ അടയ്ക്കുമ്പോൾ പ്രതീക്ഷിക്കാതെയാണ്   ഇത്ര ഏറെ സുന്ദരമായ  ചിരികൾ കണ്ണിൽ പെടുന്നത് കാര്യഗൗരവക്കാരായ കുറെ അദ്യാപകരും ഒരു അനദ്യാപകനും,അവരുടെ നിഴലുകളിൽ നിറഞ്ഞു നിൽക്കുന്ന ക്യാബസും 

ശലഭങ്ങൾ പോലെ ലൈബ്രറിയുടെ ജനാലകളിൽ നിന്ന്  കാണാവുന്ന  ഏറ്റവും  സുന്ദരമായ ഒന്നിനെ ഹൃദയത്തോട് ചേർത്ത് പറന്നു പോയ പോലെ 

ഓടി ഇറങ്ങുബോഴെക്കും അവർ അവിടുന്നു പോയിരിന്നു

....................................  

One of the most Important goal of library is to nurture happiness🤍🧡💚

Sunday, January 23, 2022

ഹൃദയത്തിൻ്റെ പുസ്തകം


മറന്നു തുടങ്ങുന്ന ഏതുകഥയും ഓർത്തെടുക്കാൻ ഒക്കുന്ന ഒരിടം അയാൾ കാത്തു സൂക്ഷിച്ചിരിന്നു 

എത്ര വായിച്ച് മാറ്റി വെച്ചിട്ടും മറക്കാനാവാതെ ഒരു പാട് കഥാപാത്രങ്ങൾ നമ്മിലിങ്ങനെ പുനർജനിക്കുന്ന ഒരിടം 

വിരൾ പാടുകൾ വീണ ബുക്കുകൾകിടയിലെ  അരണ്ട മായ നിശബ്ദതക്ക് ഉള്ളിൽ  എന്നു വന്നു നിന്നാലും ആ വലിയ അലമാരകൾക്ക് ഇടയിൽ നമ്മൾ അങ്ങനെ  പുനർജനിച്ചു കൊണ്ടിരിക്കും വീണ്ടും വീണ്ടും .......

പേജുകൾ എണ്ണി  ചുംബനങ്ങൾ ഒളിപ്പിച്ച് അഭിരാമി ബുക്കും കൊണ്ട് ഇറിങ്ങുബഴേക്കും അവൻ ലൈബ്രറിയുടെ ഗെയിറ്റു കടന്നിരിന്നു!!!!! 


ചിറകും ചില്ലകളും ഉള്ള ഒരു കാലഘട്ടത്തിൻ്റെ ഓർത്ത് എടുപ്പ് കൂടിയാണ് ഓരോ ലൈബ്രറിയും 💓💓

Thursday, November 25, 2021

ലൈബ്രേറിയൻ 💖💖


ഇഷ്ട്ടങ്ങൾക്കനുസരിച്ച് കഥയും കവിതയും....... 
അങ്ങനെ വേണ്ടുന്നതെക്കയും തേടി  വരുന്നവരുടെ ഇടയിൽ....... 

ആ വലിയ സ്വാർത്ഥകളുടെ ഇടയിൽ !!!!!!!
അപരനുവേണ്ടി മാത്രം എന്നും അലമാരകൾ തിരയുന്ന  'ഒരുവൻ 'അതിനിടയിൽ ഉണ്ട് 

ഒരു പക്ഷേ തിരികെ ഒരു  പുഞ്ചിരിക്കു പോലും കാത്തു നിൽക്കാത്ത ഒരാൾ !!!!!!! 

നിങ്ങൾക്കാലോകം തുറന്നു തന്ന ഒരാൾ 

ആ പുസ്തക കെട്ടുകൾക്കിടയിൽ നിങ്ങൾ എന്നും മറക്കുന്ന ഒരാൾ 

അയാളുടെ പേരാണ് 

ലൈബ്രേറിയൻ ❣❣❣

Monday, November 22, 2021

മായാത്ത നോവല്ലകൾ


ഓരോ ബുക്കുകൾക്കിടയിലും അവൾ ആയാൾക്കുവേണ്ടി തിരയുകയാണ് 

തമ്മിൽ ഒരുമിച്ച് വായിച്ച് തീർത്ത നോവലുകൾ വീണ്ടും വീണ്ടും മറിച്ച്  അവൾ കോഫീബ്രെയിക്കിന്റെ  ഇടവേളകളിൽ മാത്രം ജീവൻ പകർന്ന്   കിട്ടുന്ന  കഥകളേക്കുറച്ച് 'ചിന്തിച്ചു'  ഇൻഫോസിസ്സിലെ ' ലാപ് ടോപ്പിൽ നിന്ന് കമ്പിനി വക  കണ്ണ് പറിച്ച് എടുത്ത് മുറികൂട്ടിയും ഓർത്ത് എടുത്തും വായിക്കുന്ന കഥകളിൽ  ഏറെയും  അവന്റെ മുഖവും,  അവൻ സമ്മാനിച്ച കൗതുകം നിറഞ്ഞ ചിരിയുമെല്ലാമാണ് കടന്നു വരാർ 

ചില കഥാപാത്രങ്ങൾ അങ്ങനാണ് നാം എത്ര മറന്നാലും നമ്മുടേതായ എല്ലാ ചുറ്റുപാടിലും സംഭവങ്ങളിലും ചെറുതായ് എങ്കിലും അവരങ്ങനെ ഇഴകി ചേർന്ന് കിടക്കും    



Sunday, November 21, 2021

പേര് അറിയാത്ത ലൈബ്രേറിയൻ

ഒരു പക്ഷേ ഈ കാണുന്ന ബുക്കുകളിലൂടെയെല്ലാം നിങ്ങൾ വായിച്ചെടുത്ത അനുഭവങ്ങളെകാൾ ഏറെ  ചരിത്രവും വർത്തമാനവും പറയുവാനുണ്ടാവും !!!!!!!!!!!!!!!!!!!!!!!!!!
ആ കാണുന്ന മനുഷ്യനും അയാളുടെ  വായനശാലക്കും

ഇവിടെയെന്നല്ല എവിടയും  ഇയാളിലെന്നല്ല,  ഇന്നലെ ഇതുവഴി കടന്നു പോയവരിൽ ഒക്കെയും 

കഥകളുടെ കൂട്ടുകാരന് 

വായനശാലയുടെ സൂക്ഷിപ്പ്കാർക്ക് ❣️

Thursday, November 18, 2021

ഓർത്ത് എടുപ്പുകളുടെ പുസ്തകം ❣️


 

അനുഭവങ്ങൾ ഓരോന്ന് കൂട്ടി കൂട്ടി മനസ്സ് ഒരു പുസ്തകമാക്കുന്നവരുണ്ട് 

ഒരിക്കലും അവസാനിക്കാത്ത കടങ്കഥ പോലെ കടന്ന് വന്ന് നമ്മളിൽ  വായിച്ച് അവസാനിപ്പിക്കുവാനും വേണ്ടന്നു വെയ്ക്കുവാനും  പറ്റാത്ത ചിലർ!!!!!!!! 

ഓർമകൾ  അല്ലങ്കിൽ അതിലേറെ പ്രാദാന്യമുള്ള ഒരു നിമിഷം  പകർന്ന് നൽകി ഒരു കൂസലും ഇല്ലാതെ കടന്നു പോകുന്ന ചിലർ!!!! 

വായിച്ച് കടന്നു പോയിട്ടും വീണ്ടും നമ്മെ ഓർത്ത് എടുപ്പുകൾക്ക് പ്രരിപ്പിക്കുന്ന പുസ്തകങ്ങൾ പോലെ 💓 ചിലർ🖤

Friday, October 29, 2021

Book Titled💌 📚 Architecture and Space Planning💛


നീണ്ട ഏഴ് ദിവസം എടുക്കേണ്ട വന്നു അയാൾക്ക് ഒരു മറുപടി നൽകാൻ പെയ്യ്ത് തോർന്ന മഴയുടെ  ഭാരം താങ്ങാനാവാതെ ശിഖരങ്ങൾ ഒരു കാറ്റിനു കാതോർത്തു പക്ഷേ  അയാളിലത്  തെല്ലൊന്നുമല്ലാത്ത ആവേശം പടർത്തി ഏതോ വലിയ  വകതിരിവു പിടിച്ച വാസ്തുശിൽപിയാവും ഈ പ്രപഞ്ചം സൃഷ്ട്ടിച്ചിട്ടുണ്ടാവുക എന്ന് അഭിരാമിക്ക് തോന്നി അല്ലങ്കിൽ എന്തിനാണ് താൻ  ഇത്രമേൽ കാത്തിരുന്നത്, അവൾ പതിയെ നടന്നു  ചില വരാന്തകൾക്ക് മാത്രം അറിയാവുന്ന കഥകളുണ്ട്................ 

ലൈബ്രറിയുടെ ജനാലകൾ  തുറന്ന് നീളൻ വരാന്തയുടെ നടുവിൽ ആരോ ഉപേക്ഷിച്ചു പോയ ഇരിപ്പിടത്തിൽ നോക്കി വെറുതെ  പിറുപിറുത്തശേഷം അഭിരാമി വീണ്ടും ആ മനുഷ്യനെ ഓർത്തു അനുകരണ സാദ്യമല്ലാത്ത ഒരു മനുഷ്യൻ!! 
ഓർത്ത് എടുക്കും മുന്നെ  സ്റ്റുഡൻസിൻ്റെ നിർബന്ധത്തിനു വഴങ്ങി Farewell പ്രൊഗ്രാം കൂടൻ പോയി ഒരു ക്യാബസ് കാലഘട്ടം കൂടി അവസാനിക്കുന്നു നല്ല  മഴക്കാറിരിണ്ടുവന്നു 
ഭൂതകാലം വെടിഞ്ഞ്  വരാന്തകൾ നീളെ വർത്തമാനത്തിൻ്റെ  മഴ ചാറ്റലുകൾ  വീണു. 

ഇടക്ക് തന്നെ കൊട്ടി വിളിച്ചു യാത്ര ചോദിച്ച  വിദ്യാർത്ഥികളോട് തമ്മിൽ ഒന്നു പൂഞ്ചിരിക്കുവാൻ മാത്രം  ആവിശപ്പെട്ടിട്ട്  അഭിരാമി തിരിഞ്ഞ് നടന്നു 
അയാളിലേതുപോലെ 
ആ പൊടിമീശക്കാരൻ പയ്യൻ അവൻ്റെ സുഹൃത്തിനെ നോക്കി പുഞ്ചിരിച്ചു 
അഭിരാമി  ആ കുട്ടികളോട്  ഒന്നും മിണ്ടിയില്ല ക്ലാസ്സ് തീരുന്ന അവസാന നിമിഷം ഒന്നു സംസാരിക്കുവാൻ പോലും കൂട്ടാക്കാതെ അഭിരാമി തിരികെ ഡിപ്പാർട്ട് മെൻ്റിലേക്ക് പോയി പക്ഷേ വരാന്ത  വിട്ട് കോളേജ് കവാടം കടക്കും  മുന്നേ അഭിരാമി ആ കുട്ടികളോട്  ഒരിക്കൽ കൂടി ഒന്ന് പുഞ്ചിരിക്കുവാൻ ആവിശപ്പെട്ടു എന്തിൻ എന്ന് ചോദിച്ചപ്പോൾ വെറുതെ എന്ന് പറഞ്ഞ് അവൾ നടന്നു പോയി 

ഇന്നോളം താന് ഹൃദയം കൊണ്ട ഒരു പുഞ്ചിരിയെ ഉള്ളിലുള്ളു അത്  അയാളുടെയാണ് മയാതെ കാത്ത നിമിഷത്തിൽ എന്ന പോലെ പുനർജനിക്കുവാൻ നമുക്ക് ഒരു പുഞ്ചിരിയുടെ ഓർമ്മയുണ്ടാവട്ടെ............... 

ഒരു പക്ഷേ ഹൈസ്ക്കൂൾ കാലം തൊട്ട് മലയാളി പെൺക്കുട്ടികൾക്ക് കൈമോശം വന്നു പോകുന്ന ഒന്നാണത് ഇത്  ഏതെങ്കിലും പരിചയം ഉള്ളവരേ അല്ലങ്കിൽ തനിക്ക്  അത്രയും സെയിഫ് ആയ ഒരിടം അല്ലാതെ അവർ ഒരു അപരിചിതനെ കണ്ടാൽ പുഞ്ചിരിക്കറില്ല പക്ഷേ അവനാണ്  കാണുന്നവരേ എക്കയും ചിരിച്ച് കാട്ടുവാൻ നിർബന്ധിച്ചിട്ട് മാറ്റ് ഒരു സൈഡിൽ മാറി നിൽക്കാറുണ്ടാവുക,  
അഭിരാമി വീണ്ടും ആ പഴഞ്ചൻ ബഞ്ചിലേക്ക്  നീങ്ങി ചുമന്ന് മടുത്ത ബുക്കുകൾ ബാഗോടെ താഴെയിറക്കി ഇറക്കി  കൊല്ലമിത്ര  ആയിട്ടും കൈയിൽ  ഒതുങ്ങാത്ത പ്രാങ്ങ്ചിങ്ങിൻ്റെ ബുക്ക് മാറോട് ചേർത്തു അല്ലങ്കിലും  പേജുകളുടെ എണ്ണം  കൊണ്ട് ഫ്രാങ്ങ് ചിങ്ങിൻ്റെ ബുക്കുകൾ ഞങ്ങളുടെ പ്രണയത്തെ എന്നും പരിഭോഷിപ്പിച്ചിട്ടെ ഉള്ളു എന്തിൻ ഒരു പ്രൊഭഷണൽ യുക്തിക്കും  നിരക്കാത്ത വിധം ആ പാവം പിടിച്ച  ഇംഗ്ലീഷ് ആർക്കിടെക്ക്റ്റിൻ്റെ ബുക്കിൻ്റെ മറപിടിച്ചും ബുക്കുകൾ നിറെയെയും  ചുംബനങ്ങൾ നിറച്ച് ഞാൻ  ഋതുവിൻ സമ്മാനിച്ചിട്ടുണ്ട്  പിന്നീട് ഒരിക്കൽ  ലൈബ്രറി ബുക്കുകൾ തിരികെ നൽകണമെന്നായപ്പോൾ നഷ്ട്ടപ്പെട്ടു എന്ന് കളവ്  പറഞ്ഞ്  ആ ബുക്കിൻ്റെ  മൂന്നിരട്ടി വില  നൽകി ഈ ബുക്ക് കൈലേക്ക് എന്നന്നേക്കുമായി ചേർക്കുമ്പോൾ  ഒരു ജീവൻ ഇരട്ടിച്ചു കിട്ടിയ സന്തോഷമായിരിന്നു ഞങ്ങളിൽ 
അങ്ങനെ പിടിക്കപ്പെടാതെ പോയ ഒരു പറ്റം കളവുകളുടെ ചുരുളഴിക്കുന്നത്  ഈ വയസ്സൻ ബഞ്ചിലിരുന്നായിരിന്നു ,ഓരോ വട്ടവും ക്യാബസിലെ ഇടങ്ങൾ മാറി മാറി പരീഷിച്ച് വീണ്ടും തിരികെ ഈ വയസൻ ബഞ്ചിൽ വന്നിരിക്കുമ്പോഴെല്ലാം  ഞങ്ങൾക്കിടയിൽ നില നിന്നിരുന്ന അല്ലങ്കിൽ ഋതു എന്നും വാശിപ്പിടിച്ചിരിന്ന യുക്തിയും അതു തന്നെ ആയിരിന്നു !!!! ഇഷ്ട്ടങ്ങളിൽ മാത്രമല്ല മറവിക്ക് വിട്ട് കൊടുക്കാത്ത ഇരിപ്പിടങ്ങളിലാണ് നമ്മുടെ മനസുകൾ പുനർജനിക്കുന്നത് ,സ്വപ്നങ്ങളും
നാം കണ്ടത്തേണ്ടതും അതാണ്

.................     .......... ..............  .............. ..............
സ്വപ്നങ്ങൾ  പിറക്കുന്നതും കുടിയിരിക്കുന്നതും ആത്മാവിലും മനുഷ്യനിലും മാത്രല്ല ഇടങ്ങളിലാണ് അത്രമേൽ ഹൃദയം കൊണ്ട നിമിഷങ്ങളുടെ നിഴൽ വീണ ഇരിപ്പിടങ്ങളിൽ 

Monday, December 21, 2020

ക്യാറ്റലോഗ്


ഒരിക്കലും മറക്കാത്ത ഓർമ്മകളുടെ ശേഷിപ്പു പോലെ ഇന്നും ഗ്രന്ഥശാലയുടെ ഒരു ഓരത്ത് അവ നിരന്നിരിപ്പുണ്ടാവും  ഇഷ്ട്ടപ്പെട്ട കഥാകാരനിലേക്കും പുസ്തകത്തിലേക്കുമെല്ലാം നമ്മേ വഴി നടത്തിയ എണ്ണി തീരാത്ത ക്യാറ്റലോഗ് കാർഡുകൾ

Sunday, September 20, 2020

❣️❣️


 video is copyed#

The Last Book Mark

ഓർമ്മകളുറങ്ങാത്ത അക്ഷരങ്ങളുടെ ചൂളം വിളിയിൽ കാതോർത്തിരുന്നാൽ 

ഒരു വലിയ ആരവം കേൾക്കാം ഞാനും നീയുമല്ല നമ്മുക്കു മുന്നെ നടന്നവരുടെ സ്വപ്നങ്ങളും സൗഹൃങ്ങളുമെല്ലാം..... 

ഒരു പിടയലോടെ ആ പുറം താളുകളിൽ പുനർജനിക്കുന്നു........

ആളൊഴിഞ്ഞ മേശയിലേക്ക് പുറം ചാരി അവർ കിശുകുശുക്കുന്നതാരോടാണ് .........

         മഴ ആട്ടി അടച്ച ജനൽ പാളികളും പുസ്തകങ്ങളും എഴുത്തുകാരുമെല്ലാം ചെവികൊടുക്കുന്ന ആ ഓർമ്മയാകുവാൻ എനിക്കും കൊതിയാവുന്നു മൃതി അടഞ്ഞാലും പറഞ്ഞു തീരാത്ത സ്മൃതികളുള്ള ഒരു ചിത്രമായി അവിടെ എവിടെയെങ്കിലും മരിച്ചു വീഴണം പുഴു അരിക്കണം .....    

                                       


പുഞ്ചിരികൾ💜

  ഇരുപതാം തിയതി വൈകിട്ട് ലൈബ്രറിയുടെ ജനാലകൾ അടയ്ക്കുമ്പോൾ പ്രതീക്ഷിക്കാതെയാണ്   ഇത്ര ഏറെ സുന്ദരമായ  ചിരികൾ കണ്ണിൽ പെടുന്നത് കാര്യഗൗരവക്കാരായ...